ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ വിജയോത്സവം 2026 ആഘോഷിച്ചു. രാജഗിരി ഹോസ്പിറ്റല്‍ ഡയറക്ടറും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ജോയ് കിളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാങ്കോ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു മുഖ്യ ്രഭാഷണം നടത്തി. മുന്‍ പ്രിന്‍സിപ്പലും കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സിഎംഐ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. ജോസ് താണിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്എസ്എല്‍സി, പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അനറ്റ് ഷിജു, സിയോണ്‍ സിജോ എന്നിവരെ അനുമോദിച്ചു പ്രിൻസിപ്പൽ ഫാ. ബെന്നി പേങ്ങിപ്പറമ്പിൽ, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, പിടിഡബ്ലിയുഎ പ്രസിഡന്റ്് ഡോ. സിനോജ് ആന്റണി, അക്ഷയ് പി. ജയന്, നോറ ജോസി എന്നിവര്‍ പ്രസംഗിച്ചു.